Quantcast

മഥുര ഷാഹി മസ്ജിദ്: സംഘ്പരിവാർ അവകാശവാദമുന്നയിച്ച മൂന്നാമത്തെ പള്ളി

തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ ആവശ്യം അംഗീകരിച്ച് ശാഹി ഈദ്ഗാഹ് മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേ നടത്താൻ ഉത്തർപ്രദേശ് കോടതി ഉത്തരവിട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Dec 2022 4:24 AM GMT

മഥുര ഷാഹി മസ്ജിദ്: സംഘ്പരിവാർ അവകാശവാദമുന്നയിച്ച മൂന്നാമത്തെ പള്ളി
X

ന്യൂഡൽഹി: രാമജൻമഭൂമിയാണെന്ന് അവകാശപ്പെട്ട് ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ സംഘ്പരിവാർ അവകാശവാദമുന്നയിച്ചവയാണ് മഥുരയിലെയും കാശിയിലെയും പള്ളികൾ. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന വി.എച്ച്.പിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയും പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും കീഴ്‌കോടതികൾ വെറുതെവിടുകയും ചെയ്തിരുന്നു.

വാരാണസി പള്ളിയിൽ ശിവലംഗം കണ്ടെടുത്തെന്ന ഹിന്ദുത്വ അവകാശവാദം മുഖവിലക്കെടുത്ത് സുപ്രിംകോടതി വുദുഖാന അടച്ചിട്ട് സേനയുടെ സംരക്ഷണത്തിലാക്കാൻ നിർദേശിച്ചിരുന്നു. വാരാണസിയിൽ വുദുഖാനക്ക് പുറമെ പള്ളി മുഴുവനായും ആരാധനക്ക് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന സംഘ്പരിവാർ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ ആവശ്യം അംഗീകരിച്ച് ശാഹി ഈദ്ഗാഹ് മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേ നടത്താൻ ഉത്തർപ്രദേശ് കോടതി ഉത്തരവിട്ടിരുന്നു. 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതിക്ക് വിരുദ്ധമായി രാജ്യത്ത് ഒരു ആരാധനാലയത്തിന് മേലും അവകാശവാദമുന്നയിക്കരുതെന്ന 1991ലെ ആരാധനാലയ നിയമപ്രകാരം മഥുര സിവിൽ കോടതി നിയമവിരുദ്ധമാണെന്ന് കണ്ട് തള്ളിയ ഹിന്ദുസേനയുടെ ആവശ്യമാണ് കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് സർവേ തുടങ്ങാൻ നിർദേശിച്ച കോടതി 20ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.

TAGS :

Next Story