Quantcast

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ക്ക് ഒപ്പമയക്കാന്‍ രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം മീഡിയവണിന്

മക്കളെ പറഞ്ഞയക്കുന്നതില്‍ സമ്മതം അറിയിച്ചുള്ള രേഖയില്‍ രക്ഷിതാക്കള്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-07-29 03:09:06.0

Published:

29 July 2025 7:57 AM IST

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ക്ക് ഒപ്പമയക്കാന്‍ രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം മീഡിയവണിന്
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ക്കൊപ്പമയക്കാന്‍ രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം മീഡിയവണ്ണിന്. ഗാര്‍ഹിക ജോലികള്‍ക്കായി മക്കളെ പറഞ്ഞയക്കുന്നത്തില്‍ സമ്മതം അറിയിച്ചുള്ള രേഖയില്‍ രക്ഷിതാക്കള്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം മലയാളികളായ കന്യാസ്ത്രീകള്‍ ജോലിക്കായി കൂട്ടികൊണ്ടുപോകാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്ത്. മകള്‍ സ്വന്തം ഇഷ്ടത്തോടെയും ഞങ്ങളുടെ അനുമതിയോടെയും ഈ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ഞങ്ങള്‍ നിങ്ങളോട് യോജിക്കുന്നുവെന്നും മാതാപിതാക്കള്‍ നല്‍കിയ സമ്മതപത്രത്തില്‍ പറയുന്നു.

ഈ സമ്മതപത്രവുമായാണ് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ രണ്ട് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അഞ്ചുപേര്‍ക്കുള്ള ടിക്കറ്റും എടുത്തിരുന്നു. ഈ രേഖ കയ്യില്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെയും കുട്ടികളെയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ബജരംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയുമായിരുന്നു. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങള്‍ ചുമത്തി. ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതെന്നും സിബിസിഐ പറഞ്ഞു.

രണ്ടാമത്തെ എഫ്‌ഐആറില്‍ പോലീസിന്റെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായതാണ് ജാമ്യഅപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതെന്നും ഇന്ന് സമര്‍പ്പിച്ചേക്കുമെന്നുമാണ് സി ബി സി ഐ നേതൃത്വം വ്യക്തമാക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാകോടതിയിലാണ് നല്‍കിയേക്കുക.

TAGS :

Next Story