Quantcast

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെറിയ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്

ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഫയർ എഞ്ചിനുകൾ എത്തുന്നതിന് മുമ്പ് തന്നെ പാർലമെന്റ് മന്ദിരത്തിലുണ്ടായിരുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    21 May 2022 9:29 AM GMT

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെറിയ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്
X

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ പണിയുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെറിയ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഉച്ചക്ക് 12.35നാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഫയർ എഞ്ചിനുകൾ എത്തുന്നതിന് മുമ്പ് തന്നെ പാർലമെന്റ് മന്ദിരത്തിലുണ്ടായിരുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story