Quantcast

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.

MediaOne Logo

Web Desk

  • Published:

    29 Jun 2023 5:31 AM GMT

Minor girl gang rape delhi  ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം. പതിനാറുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.

ജൂണ്‍ 27ന് രാത്രി സുഹൃത്തിനൊപ്പം പാര്‍ക്കിലിരിക്കുമ്പോഴാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ മൂന്ന് പേര്‍ പിടിയിലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story