Quantcast

നേപ്പാളിൽ നിന്ന് കാണാതായ വിമാനം തകർന്ന നിലയിൽ

മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കൻ നദിയിലാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-05-29 13:13:15.0

Published:

29 May 2022 11:25 AM GMT

നേപ്പാളിൽ നിന്ന് കാണാതായ വിമാനം തകർന്ന നിലയിൽ
X

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കൻ നദിയിലാണ് കണ്ടെത്തിയത്. വിമാന അവശിഷ്ടങ്ങൾ കണ്ട സ്ഥലത്തേക്ക് സൈന്യം പുറപ്പെട്ടു. നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ലെന്നാണ് സൂചന.

പൊഖാറയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട താരാ എയർലൈൻസിൻറെ 9എൻ-എഇടി വിമാനം പുറപ്പെട്ടതു മുതൽ കാണാനില്ലായിരുന്നു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്നുള്ള സന്ദേശം നിലക്കുകയായിരുന്നു. രാവിലെ 9:55നാണ് ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തിനായുള്ള തെരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിരുന്നു.

ഇന്ത്യക്കാരെ കൂടാതെ ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മുക്തിനാഥ് ക്ഷേത്രത്തിൽ പോയി മടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. ഇവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. upadating


TAGS :

Next Story