Quantcast

'ഉങ്കളിൽ ഒരുവൻ' എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു

ചെന്നൈയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുസ്തകം പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-02-28 15:20:28.0

Published:

28 Feb 2022 2:31 PM GMT

ഉങ്കളിൽ ഒരുവൻ എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു
X

തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെ 23 വയസുവരെയുള്ള ജീവിതം പറയുന്ന 'ഉങ്കളിൽ ഒരുവൻ' എന്ന ആത്മകഥ ഗ്രന്ഥം പ്രകാശനം ചെയ്തു.

ചെന്നൈയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ള, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഡി.എം.കെ എം.പി കനിമൊഴി തുടങ്ങിയവർ സ്റ്റാലിന്റെ ആത്മകഥാ പ്രകാശനത്തിനെത്തിയിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.

ഡി.എം.കെ പ്രസ്ഥാനം ആദ്യം മുതൽക്കേ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടെയാണെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുക്തിയും ശാസ്ത്ര ബോധവും ഉയർത്തിപ്പിടിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

സ്‌കൂൾ പഠനകാലവും സിനിമാ ജീവിത അനുഭവങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്താണ് പറയുന്നത്. ബിജെപി വിരുദ്ധ നേതാളാൽ വേദി നിറസാനിധ്യമായിരുന്നു.

ദേശീയ പ്രതിപക്ഷ നേതൃ നിരയുടെ സംഗമമായി മാറിയ പുസ്തക പ്രകാശന ചടങ്ങിൽ രാഷ്ട്രീയ നേതാക്കളെ കൂടാതെ തെന്ന്യന്ത്യൻ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ സത്യരാജ്, നാസർ,ശരത്കുമാർ,പ്രഭു, രോഹിണി, കവി വൈരമുത്തു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

TAGS :

Next Story