Quantcast

യുപി നിയമസഭയിൽ പാൻമസാല ചവച്ച് തുപ്പി എംഎൽഎമാർ; കർശന നിർദേശവുമായി സ്‌പീക്കർ

തുപ്പിയയാൾ തന്നെ കണ്ട് കുറ്റസമ്മതം നടത്തണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും സ്‌പീക്കർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-03-04 11:47:47.0

Published:

4 March 2025 4:09 PM IST

യുപി നിയമസഭയിൽ പാൻമസാല ചവച്ച് തുപ്പി എംഎൽഎമാർ; കർശന നിർദേശവുമായി സ്‌പീക്കർ
X

ലഖ്നോ: യുപി നിയമസഭയിൽ എംഎൽഎമാർ പാൻമസാല ചവച്ച് സഭയിൽ തുപ്പുന്ന സ്വഭാവം ചൂണ്ടിക്കാട്ടി സ്പീക്കർ സതീഷ് മഹാന. സഭക്കുള്ളിൽ പാൻമസാല തുപ്പിയതിൻറെ കറയുണ്ടായിരുന്നതായും താൻ വൃത്തിയാക്കിപ്പിച്ചെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ഇങ്ങനെയുള്ള സ്വഭാവങ്ങൾ ഒഴിവാക്കാമെന്നും സ്‌പീക്കർ അംഗങ്ങളോട് ആവശ്യപ്പെട്ടു.

'ഇന്ന് രാവിലെ സഭ തുടങ്ങുന്നതിന് മുമ്പ് ഒരു എംഎൽഎ സഭാഹാളിൽ പാൻമസാല ചവച്ച് തുപ്പുന്നത് താൻ വിഡിയോ ദൃശ്യങ്ങളിൽ കണ്ടു. ഞാൻ അവിടെ നേരിട്ടെത്തി തുപ്പിയത് വൃത്തിയാക്കിപ്പിച്ചു. ​ആരാണ് ഈ പ്രവൃത്തി ചെയ്തതെന്ന് എനിക്കറിയാം. എന്നാൽ ഒരു വ്യക്തിയെയും അപമാനിക്കാൻ താൻ ആഗ്രഹിക്കുന്നില്ല' സ്‌പീക്കർ സഭയിൽ പറഞ്ഞു. പ്രവൃത്തി ചെയ്തയാൾ തന്നെ കണ്ട് കുറ്റസമ്മതം നടത്തണമെന്നും അല്ലത്തപക്ഷം നടപടി സ്വീകരിക്കുമെന്നും സ്‌പീക്കർ താക്കീത് ചെയ്തു.

നിയമസഭ വൃത്തിയായി സൂക്ഷിക്കുകയെന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും സതീഷ് മഹാന ഓർമ്മിപ്പിച്ചു.


TAGS :

Next Story