Quantcast

'കോൺഗ്രസിനെ ജനങ്ങൾ ഇനി വിശ്വസിക്കില്ല, കറുപ്പണിഞ്ഞതുകൊണ്ടൊന്നും നിരാശ മാറില്ല'- മോദി

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-10 12:52:06.0

Published:

10 Aug 2022 12:37 PM GMT

കോൺഗ്രസിനെ ജനങ്ങൾ ഇനി വിശ്വസിക്കില്ല, കറുപ്പണിഞ്ഞതുകൊണ്ടൊന്നും നിരാശ മാറില്ല- മോദി
X

ഡൽഹി: കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ കറുപ്പണിഞ്ഞെത്തിയ കോൺഗ്രസ് എംപിമാരുടെ നടപടിയെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്. കോൺഗ്രസിന് നിരാശയാണെന്നും കറുപ്പണിഞ്ഞാൽ അവരുടെ നിരാശയുടെ കാലഘട്ടം ഇല്ലാതാകുമെന്നാണ് കരുതെന്നതെന്നും മോദി പരിഹസിച്ചു.

'ഓഗസ്റ്റ് അഞ്ചിന് അത്തരമൊരു ശ്രമം നമ്മൾ കണ്ടു എന്നാൽ കോൺഗ്രസിനെ ജനം ഒരിക്കലും ഇനി വിശ്വസിക്കില്ല', കോൺഗ്രസ് പ്രതിഷേധം ദുർമന്ത്രവാദമെന്നും മോദി പറഞ്ഞു. പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ വിമർശനം

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു. സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്.ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയും .രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും .നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

TAGS :

Next Story