'RSSന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഭീഷണിയാണ്'; സർദാർ വല്ലഭായ് പട്ടേൽ ശ്യാമ പ്രസാദ് മുഖർജിക്ക് അയച്ച കത്ത് മോദിയെ ഓർമപ്പെടുത്തി കോൺഗ്രസ്
ആർഎസ്എസ് രാജ്യത്തിന് ഭീഷണിയാണെന്ന് സർദാർ പട്ടേൽ ശ്യാമപ്രസാദിന് അയച്ച കത്തിൽ പറയുന്നു

ന്യൂഡല്‍ഹി: ആർഎസ്എസിന്‍റെ നൂറാം വാർഷികാഘോഷ വേളയിൽ നേതാക്കളെ പുകയ്ത്തി മോദി. തുടക്കം മുതൽ ആർഎസ്എസ് രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കുന്നുണ്ടെന്നും ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാർ ഉൾപ്പെടെയുള്ള അംഗങ്ങൾ സ്വാതന്ത്ര്യസമരകാലത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ടെന്നുമാണ് മോദി ഇന്ന് പറഞ്ഞത്.
ഈ സാഹചര്യത്തിൽ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് അയച്ച കത്ത് മോദിയെ ഓർമപ്പെടുത്തി കോണ്‍ഗ്രസ്. 1948 ജൂലൈ 18ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അയച്ച കത്താണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി എക്സിൽ പങ്കുവെച്ചത്. ആർഎസ്എസ് രാജ്യത്തിന് ഭീഷണിയാണെന്ന് സർദാർ പട്ടേൽ ശ്യാമപ്രസാദിന് അയച്ച കത്തിൽ പറയുന്നു.
The PM has spoken much of the RSS this morning.
— Jairam Ramesh (@Jairam_Ramesh) October 1, 2025
Is he even aware of what Sardar Patel wrote to Dr. Syama Prasad Mookerjee on July 18, 1948?
More to follow.... pic.twitter.com/HGepV8uSn3
'സര്‍ദാര്‍ പട്ടേല്‍സ് കറസ്‌പോണ്ടന്‍സ് 1945-1950' എന്ന പുസ്തകത്തിലാണ് പട്ടേല്‍ ശ്യാംമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തുള്ളത്. 'ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുളളതിനാല്‍ ആര്‍എസ്എസിനും ഹിന്ദു മഹാസഭക്കുമുളള പങ്കിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഈ രണ്ട് സംഘടനകളുടെയും പ്രത്യേകിച്ച് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താല്‍ ഇത്രയും ഭയാനകമായ ഒരു ദുരന്തം സാധ്യമാകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ ഗൂഢാലോചനയില്‍ ഹിന്ദു മഹാസഭയിലെ ഒരു തീവ്ര പക്ഷം ഭാഗമായിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും രാജ്യത്തിനും ഭീഷണിയാണ്.' സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ പറയുന്നത്.
Adjust Story Font
16

