Quantcast

ഹോളി ആഘോഷം; ഘോഷയാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികൾ ഷീറ്റുകൊണ്ട് മൂടണമെന്ന് നിർദേശം

സമീപ വർഷങ്ങളിൽ, മതപരമായ ഘോഷയാത്രകളോടനുബന്ധിച്ച് യു.പിയില്‍ വർഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2024 6:35 AM GMT

Mosques, Holi,Mosques Covered UP ,Holi inUP, UPHindu processions,Holi colours,, religious processions,UP communal violence,latest national news,യുപി വര്‍ഗീയ സംഘര്‍ഷങ്ങള്‍,ഹോളി ആഘോഷം,ഹോളി നിറങ്ങള്‍,ഹോളിഘോഷയാത്ര
X

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടാൻ ഉത്തരവിട്ട് അധികൃതർ. ഷാജഹാൻപൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകൾ നടക്കുന്നുണ്ട്. ഈ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളികൾക്ക് മുകളിലേക്ക് നിറങ്ങൾ പുരട്ടുന്നത് തടയാനാണ് ടാർപോളിനും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൂടാൻ നിർദേശം നൽകിയതായി അധികൃതർ പറയുന്നു.

സമീപ വർഷങ്ങളിൽ, മതപരമായ ഘോഷയാത്രകളെ തുടർന്ന് യു.പിയില്‍ വർഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ തടയാനാണ് രണ്ട് നഗരങ്ങളിലെയും അധികാരികൾ ഘോഷയാത്ര കടന്നുപോകുന്ന വഴിയുള്ള പള്ളികളോട് കെട്ടിടങ്ങൾ മറയ്ക്കാൻ ആവശ്യപ്പെട്ടത്.

ഞായറാഴ്ച ബറേലിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഘുലെ സുശീൽ ചന്ദ്രഭാന്റെ നേതൃത്വത്തിൽ നർസിങ് ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന രാം ബരാത്ത് ഘോഷയാത്രയുടെ നിർദിഷ്ട റൂട്ടിലൂടെ പൊലീസ് ഫ്‌ലാഗ് മാർച്ച് നടത്തിയിരുന്നു. ബ്രഹ്മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ഉത്സവത്തോടനുബന്ധിച്ച് ബറേലിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ജില്ലയിലെ മതപുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തിയെന്നും സാമുദായിക സൗഹാർദം തകർക്കാതിരിക്കാൻ പള്ളികൾ മൂടണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ചന്ദ്രഭൻ പറഞ്ഞു. പൊലീസിനോട് സഹകരിക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പല പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് നർസിങ് ക്ഷേത്രത്തിലേക്ക് മടങ്ങുന്ന ഘോഷയാത്രയെ പൊലീസ് ഉദ്യോഗസ്ഥരും അനുഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജഹാൻപൂരിൽ, ഫൂൽമതി ദേവി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഈ ഘോഷയാത്രയിൽ എരുമ വണ്ടിക്ക് നേരെ പാദരക്ഷകൾ വലിച്ചെറിയുന്ന ചടങ്ങുകളുമുണ്ട്. അലിഗഢിൽ, ഹോളി ആഘോഷത്തിന്റെ ഭാഗമായി മസ്ജിദ് ഇന്റെസാമിയ കമ്മിറ്റി നാല് പള്ളികൾ ഷീറ്റുകൊണ്ട് മൂടിയതായി 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ടൗണിലെ അബ്ദുൾ കരീം മസ്ജിദും കവർ ചെയ്യുമെന്ന് പള്ളിയുടെ മുഖ്യ പുരോഹിതൻ ഹാജി ഇഖ്ബാൽ പറഞ്ഞു.

Uttar Pradesh: Authorities ask mosques to be covered with sheets ahead of Hindu processions

TAGS :

Next Story