Quantcast

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് അമ്മ വിറ്റു; 11 പേര്‍ അറസ്റ്റില്‍

ഛത്ര ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    24 March 2023 11:22 AM IST

newborn baby
X

പ്രതീകാത്മക ചിത്രം

ഛത്ര: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ ജനിച്ച ഉടൻ തന്നെ അമ്മ തന്‍റെ കുഞ്ഞിനെ വിറ്റു. സംഭവത്തില്‍ മാതാവ് ആശാ ദേവി ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. ഛത്ര ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഉടൻ തന്നെ പൊലീസ് നടപടിയെടുക്കുകയും 24 മണിക്കൂറിനുള്ളിൽ ബൊക്കാറോ ജില്ലയിൽ നിന്ന് നവജാതശിശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി സബ് ഡിവിഷണൽ പെലീസ് ഓഫീസർ (എസ്ഡിപിഒ) അവിനാഷ് കുമാർ പറഞ്ഞു. ഹസാരിബാഗ് ജില്ലയിലെ ബഡ്കഗാവ് ഗ്രാമത്തിൽ നിന്നുള്ളവരാണ് ആശയും ഭര്‍ത്താവും. ഇവര്‍ രണ്ട് ബ്രോക്കര്‍മാരുമായി 4.5 ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ധാരണയായിരുന്നു. ഒരു ലക്ഷം രൂപ കുഞ്ഞിന്റെ അമ്മയ്ക്ക് നൽകിയപ്പോൾ ബാക്കി മൂന്നര ലക്ഷം രൂപ ബ്രോക്കർമാർ പങ്കിട്ടെടുത്തു.സദർ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്‌ടർ മനീഷ് ലാലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഛത്ര പൊലീസ് കേസെടുത്തു.

TAGS :

Next Story