Quantcast

ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം; ആഗ്രയിലെ മുഗള്‍ റോഡ് ഇനി മഹാരാജ അഗ്രസേൻ മാർഗ്​

പുതിയ തലമുറ പ്രമുഖ വ്യക്തികളിൽ നിന്ന്​ പ്രചോദനം ഉൾക്കൊള്ളണം എന്നാണ് റോഡിന്‍റെ പേരുമാറ്റം സംബന്ധിച്ച്​ ആഗ്ര മേയർ നവീൻ ജെയിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    26 Nov 2021 9:07 AM GMT

ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം; ആഗ്രയിലെ മുഗള്‍ റോഡ് ഇനി മഹാരാജ അഗ്രസേൻ മാർഗ്​
X

ഉത്തർപ്രദേശിൽ സ്ഥലങ്ങളുടയും റോഡുകളുടെയും പേരുമാറ്റം തുടരുന്നു. ആഗ്രയിലെ മുഗൾ റോഡിന്‍റെ പേര്​ മഹാരാജ അഗ്രസേൻ മാർഗ്​ എന്നാക്കി മാറ്റി. പുതിയ തലമുറ പ്രമുഖ വ്യക്തികളിൽ നിന്ന്​ പ്രചോദനം ഉൾക്കൊള്ളണം എന്നാണ് റോഡിന്‍റെ പേരുമാറ്റം സംബന്ധിച്ച്​ ആഗ്ര മേയർ നവീൻ ജെയിന്‍റെ പ്രതികരണം.

'കാമ്​ല നഗർ, ഗാന്ധിനഗർ, വിജയനഗർ കോളനി, ന്യൂ ആഗ്ര സോൺ, ബൽകേശ്വർ പ്രദേശങ്ങളിൽ മഹാരാജ അഗ്രസേൻ മാർഗിന് ആയിരക്കണക്കിന്​ അനുയായികളുണ്ട്​. റോഡിന്‍റെ പുനര്‍നാമകരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു'- മേയര്‍ പറഞ്ഞു.

വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ രാജാവായിരുന്നു മഹാരാജ അഗ്രസേൻ. നേരത്തെ സുൽത്താൻഗഞ്ച്​ പുലിയയുടെ പേരുമാറ്റി​ സത്യപ്ര​കാശ്​ വികാല്‍ എന്നാക്കിയിരുന്നു. ആഗ്രയിലെ തന്നെ ഖാട്ടിയ അസം ഖാൻ​ റോഡിന്‍റെ പേര്​ വിശ്വ ഹിന്ദു പരിഷത്ത്​ നേതാവ്​ അശോക്​ സിൻഗാളിന്‍റെ പേരിലാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

പ്രമുഖ വ്യക്തികളുടെ പ്രതിമകള്‍ ആഗ്രയുടെ പല ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്ന് മേയര്‍ പറഞ്ഞു. വിക്ടോറിയ പാര്‍ക്കിനു മുന്‍പില്‍ ഗോകുല ജാട്ട് എന്ന യോദ്ധാവിന്‍റെയും യമുന കിനാറ റോഡില്‍ മഹാറാണ പ്രതാപിന്‍റെയും പ്രതിമ സ്ഥാപിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി.

TAGS :

Next Story