Quantcast

വീട്ടുജോലിക്കാരന്‍ മോഷ്ടിച്ചത് 1.31 കോടി രൂപയുടെ ആഭരണങ്ങള്‍; അറസ്റ്റില്‍

40കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേര് മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല

MediaOne Logo

Web Desk

  • Published:

    5 May 2023 11:10 AM IST

gold theft
X

പ്രതീകാത്മക ചിത്രം

മുംബൈ: 1.31 കോടി രൂപ വിലമതിക്കുന്ന സ്വർണവും വജ്രവും ഉൾപ്പെടെ 1.37 കോടി രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന് അറസ്റ്റില്‍. 40കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേര് മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല.


മുളുണ്ട് ഭാഗത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ ഒരു വൃദ്ധന്‍ മാത്രമാണ് താമസം. ഇവിടെ വീട്ടുജോലി ചെയ്യുകയായിരുന്നു പ്രതി. കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. കുറഞ്ഞ ശമ്പളത്തില്‍ പ്രതി നിരാശനായിരുന്നുവെന്നും ഇതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 28നാണ് മോഷണവിവരം പുറത്തറിയുന്നത്.



വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തു.



TAGS :

Next Story