Quantcast

മുംബൈയിൽ ബലാത്സംഗ കേസ് ഇരകളിൽ പകുതിയും പ്രായപൂർത്തിയാകാത്തവർ

പ്രതികളിൽ 98ശതമാനവും ഇരയുടെ സുഹൃത്തുക്കളോ കാമുകന്മാരോ, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടവരോ ആണ്

MediaOne Logo

Web Desk

  • Published:

    9 Dec 2021 10:44 AM GMT

മുംബൈയിൽ ബലാത്സംഗ കേസ് ഇരകളിൽ പകുതിയും പ്രായപൂർത്തിയാകാത്തവർ
X

മുംബൈയിൽ ബലാംത്സംഗ കേസുകളിൽ ഇരകളാകുന്നവരിൽ പകുതിയും പ്രായപൂർത്തിയാകാത്തവരാണെന്ന് കണക്കുകൾ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷനാണ് ഞെട്ടിക്കുന്ന കണക്കുകൾപുറത്ത് വിട്ടത്. രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളിൽ 98ശതമാനവും ഇരയുടെ സുഹൃത്തുക്കളോ കാമുകന്മാരോ, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടവരോ വിവാഹ വാഗ്ദാനങ്ങൾനൽകിയവരോ ആണ്.പ്രതികളിൽ രണ്ടുശതമാനം പേർ മാത്രമാണ് അപരിചിതരായിട്ടുള്ളത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ പോക്‌സോ കേസായി രജിസറ്റർ ചെയ്യണമെന്നാണ് നിയമം.പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആർക്കും പൊലീസിനെ സമീപിക്കാം. ഇതായിരിക്കാം കേസുകളുടെ എണ്ണം കൂടാൻ കാരണമാകുന്നതെന്ന് പ്രജാഫൗണ്ടേഷൻ സ്ഥാപകരിലൊരാളായ പ്രിതി പട്കർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട ബലാത്സംഗക്കേസുകളുടെ വിധി വരാൻ പലപ്പോഴും കാലതാമസമുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പോക്സോ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികൾ ഇത്തരം കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിധി പുറപ്പെടുവിക്കണം. എന്നാൽപല കേസുകളിലും വിധി വരാൻ വൈകുന്നുണ്ട്. 2020 ൽ മൊത്തം പോക്സോ കേസുകളിൽ 28 ശതമാനത്തിന്റെയും വിചാരണ പ്രത്യേക പോക്സോ കോടതികളിൽ പോലും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

TAGS :

Next Story