Quantcast

ആളൊഴിഞ്ഞ ട്രെയിനിൽ അര്‍ധരാത്രി ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പൊലീസുകാരൻ, കയ്യടിച്ച് സോഷ്യൽമീഡിയ

എല്ലാ സീറ്റുകളും കാലിയായി ആളൊഴിഞ്ഞ ഒരു ട്രെയിനാണ് വീഡിയോയിൽ കാണുന്നത്

MediaOne Logo

Web Desk

  • Published:

    19 Nov 2025 7:57 AM IST

ആളൊഴിഞ്ഞ ട്രെയിനിൽ അര്‍ധരാത്രി ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പൊലീസുകാരൻ, കയ്യടിച്ച് സോഷ്യൽമീഡിയ
X

Viral video screengrab | X/@Himani_Sood_

മുംബൈ: ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാണ് മുംബൈ. പട്ടാപ്പകൽ പോലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അരങ്ങേറുമ്പോൾ രാത്രികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. രാത്രിയിൽ ആളൊഴിഞ്ഞ ഒരു ട്രെയിനിൽ ഒരു സ്ത്രീ യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരു പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ മുംബൈയിലെ ഈ പൊലീസുകാരന് കയ്യടിക്കുകയാണ്.

എല്ലാ സീറ്റുകളും കാലിയായി ആളൊഴിഞ്ഞ ഒരു ട്രെയിനാണ് വീഡിയോയിൽ കാണുന്നത്. ഒരു മൂലക്കായി ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. ഈ സ്ത്രീക്കായി കാവലിരിക്കുകയാണ് പൊലീസുകാരൻ. സ്ത്രീയോടൊപ്പം പൊലീസുകാരനും അതേ കോച്ചിൽ തന്നെ തുടരുന്നത് വൈറൽ ക്ലിപ്പിൽ കാണാം. പൊലീസുകാരൻ ആരാണെന്നോ ഏത് സ്റ്റേഷനിലാണെന്നോ വ്യക്തമല്ല. ഡോക്ക്‌യാർഡ് റോഡ് എന്ന് എഴുതിയ റെയിൽവെ സ്റ്റേഷൻ ബോർഡ് വീഡിയോയിൽ ദൃശ്യമാണ്.

നിരവധി പേരാണ് പൊലീസുകാരനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ''ചെറിയൊരു പ്രവൃത്തി വലിയ സ്വാധീനമുണ്ടാക്കുന്നു, പൊലീസിൽ വിശ്വാസം വളര്‍ത്തുന്ന പ്രവൃത്തിയാണിത്'' നെറ്റിസൺസ് പ്രതികരിച്ചു. "രാജ്യമെമ്പാടും ഇത്തരത്തിലുള്ള പൊലീസിംഗ് ആവശ്യമാണ്" എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു., "ലളിതമായ പ്രവൃത്തി, പക്ഷേ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് അത് എത്രത്തോളം ആശ്വാസമാകുന്നു. യഥാർത്ഥ സേവനം, ഒരു നാട്യങ്ങളുമില്ല. ബഹുമാനം'' മറ്റൊരാൾ ചൂണ്ടിക്കാട്ടി. ആരാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നോ വീഡിയോ റെക്കോഡ് ചെയ്ത തിയതിയോ വ്യക്തമല്ല.

TAGS :

Next Story