Quantcast

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ സഹതടവുകാർ തലക്കടിച്ചു കൊലപ്പെടുത്തി

കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    2 Jun 2024 6:28 PM IST

Mumbai Serial Blast Convicts murdered in Jail
X

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ അടിച്ചു കൊലപ്പെടുത്തി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.

കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. തർക്കത്തിനിടെ സഹതടവുകാർ അഴുക്കുചാലിന്റെ ഇരുമ്പുമൂടിയെടുത്ത് ഖാന്റെ തലക്കടിക്കുകയായിരുന്നു. നിലത്തുവീണ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പില്യ സുരേഷ് പാട്ടീൽ എന്ന പ്രതീക്, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നിവരാണ് പ്രതികളെന്നും ഇവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story