Quantcast

'തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടിടത്തും വിജയിക്കും': പ്രതീക്ഷയിൽ മുസ്‌ലിം ലീഗ്

ഇത്തവണ മത്സരിക്കുന്ന രണ്ടിടത്തും ലീഗിന് വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    19 April 2026 12:14 PM IST

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടിടത്തും വിജയിക്കും: പ്രതീക്ഷയിൽ മുസ്‌ലിം ലീഗ്
X

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടിടത്തും വിജയ പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് മത്സരിച്ച ലീ​ഗിന് ഒരിടത്തും വിജയിക്കാനായിരുന്നില്ല. ഇത്തവണ മത്സരിക്കുന്ന രണ്ടിടത്തും ലീഗിന് വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അണ്ണാ ഡിഎംകെയുടെ ബിജെപി സഖ്യം മൂലം ന്യൂനപക്ഷങ്ങൾ ഡിഎംകെ സഖ്യത്തിന് അനുകൂലമായതും ലീഗിന് തുണയാകുമെന്നാണ് പ്രതീക്ഷ.

പാപനാശം, വാണിയമ്പാടി മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. കോണി അടയാളത്തിൽ തന്നെയാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമാണ് ലീഗ്.

കോൺഗ്രസ്, ഡിഎംഡികെ, വിസികെ, മുസ്‌ലിം ലീഗ്, സിപിഐ, സിപിഎം, എംഡിഎംകെ, എംഎംകെ, എംപിപി, ടിഡികെ, എംജെകെ, എസ്ഡിപിഐ, കെഎംഡികെ എന്നീ പാർട്ടികളാണ് ഡിഎംകെ മുന്നണിയിലുള്ളത്. കോൺഗ്രസ് 28 സീറ്റിലാണ് മത്സരിക്കുന്നത്. വിസികെ എട്ട് സീറ്റിൽ മത്സരിക്കും. സിപിഎമ്മും സിപിഐയും അഞ്ച് സീറ്റിൽ വീതം മത്സരിക്കും. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story