Quantcast

യുസിസിക്കെതിരെ ഹർജി നൽകി മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ഹരജി കോടതി ഫയലിൽ സ്വീകരിച്ചു; ഏപ്രിൽ ഒന്നിന് പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2025-02-22 11:36:21.0

Published:

21 Feb 2025 9:43 PM IST

യുസിസിക്കെതിരെ ഹർജി നൽകി മുസ്‌ലിം വ്യക്തിനിയമ ബോർഡ്
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡിനെതിരെ ഹൈക്കോടതിൽ ഹരജി നൽകി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഹരജി കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

ഏകീകൃത സിവിൽ കോഡ് ഭരണാഘടന നൽകുന്ന സ്വന്ത്രത്തെ ഇല്ലാതാക്കുന്നുവെന്നും മൗലികാവകാശത്തിന്റെ പൂർണലംഘനമാണെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ചൂണ്ടിക്കാട്ടി.ഏകീകൃത സിവിൽ കോഡിനെതിരെ പോരാടുമെന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ യുസിസിക്കെതിരെ കോടതിയെ സമീപിച്ചിരുന്നവരും മുസ്ലിം വ്യക്തി നിയമ ബോർഡിനോട് ചേർന്ന് നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചതായും അറിയിച്ചിരുന്നു.

ജനുവരി 27നാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലായത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം നിലവിൽ ബാധമാണ്.

WATCH VIDEO REPORT :


TAGS :

Next Story