Quantcast

പേരില്‍പോലും 'പാക്' വേണ്ട; മൈസൂര്‍ പാക്കിന്റെ പേര് ഇനി മൈസൂര്‍ ശ്രീ

മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് 'മോത്തി ശ്രീ' എന്നും, ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും മാറ്റിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-05-23 15:50:01.0

Published:

23 May 2025 5:56 PM IST

പേരില്‍പോലും പാക് വേണ്ട; മൈസൂര്‍ പാക്കിന്റെ പേര് ഇനി മൈസൂര്‍ ശ്രീ
X

ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി ജയ്പൂരിലെ വ്യാപാരികൾ. മധുര പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് 'മോത്തി ശ്രീ' എന്നും, ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മൈസൂർ പാക്കിന്റെ പേര് മൈസൂർ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ 'പാക്' എന്ന വാക്ക് പാകിസ്തനെയല്ല സൂചിപ്പിക്കുന്നത്, കന്നഡയിൽ അതിന്റെ അർഥം മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഉപഭോക്താക്കൾ തന്നെ പേര് മാറ്റം വരുത്താൻ ആവശ്യപ്പെട്ടതായാണ് കടയുടമകൾ പറയുന്നത്.

TAGS :

Next Story