Quantcast

നാഗാലാന്‍ഡില്‍ കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞ് മടങ്ങിയ ഖനി തൊഴിലാളികള്‍; ഖേദം പ്രകടിപ്പിച്ച് സൈന്യം

ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു

MediaOne Logo

Web Desk

  • Published:

    5 Dec 2021 7:30 AM GMT

നാഗാലാന്‍ഡില്‍ കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞ് മടങ്ങിയ ഖനി തൊഴിലാളികള്‍; ഖേദം പ്രകടിപ്പിച്ച് സൈന്യം
X

നാഗാലാൻഡില്‍ വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു.

'അങ്ങേയറ്റം ഖേദകരമാണ്. ആളുകൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും' – സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ ഒരു ജവാനും കൊല്ലപ്പെട്ടു.

ശനിയാഴ്ച വൈകിട്ട് കൽക്കരി ഖനിയിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഖനിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ ഞായറാഴ്ച കുടുംബത്തോടൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ ജോലിസ്ഥലത്ത് എത്തുകയാണ് പതിവ്. മോണ്‍ ജില്ലയിലാണ് സംഭവം.

മോന്‍ ജില്ല നാഗ് ഗ്രൂപ്പിന്‍റെ ശക്തികേന്ദ്രമാണ്. വിഘടനവാദികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവർക്ക് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങൾ സംയമനം പാലിക്കണം. ഉന്നതതല അന്വേഷണം നടത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story