Quantcast

'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം' - ഇന്ധനവില കുറച്ചതിൽ മോദിയുടെ ട്വീറ്റ്‌

പെട്രോൾ, ഡീസൽ വില കുറക്കാനുള്ള ഇന്നത്തെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാവുകയും കൂടാതെ ജീവിതത്തെ കൂടുതൽ അനായാസമാക്കുകയും ചെയ്യും.

MediaOne Logo

Web Desk

  • Published:

    21 May 2022 4:36 PM GMT

ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം - ഇന്ധനവില കുറച്ചതിൽ മോദിയുടെ ട്വീറ്റ്‌
X

രാജ്യത്ത് ഇന്ധനവില കുറച്ചതിന് പിന്നാലെ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം' എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പെട്രോൾ, ഡീസൽ വില കുറക്കാനുള്ള ഇന്നത്തെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാവുകയും കൂടാതെ ജീവിതത്തെ കൂടുതൽ അനായാസമാക്കുകയും ചെയ്യും. ഇത് വിവിധ മേഖലകളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.


രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതൽ നിലവിൽ വരും.

രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വർധന കൂടിയായതോടെ സർക്കാറിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്.

പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിർത്തിയ സബ്സിഡിയാണ് ഇപ്പോൾ ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് മാത്രമായി പുനഃസ്ഥാപിച്ചത്.

സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. നേരത്തെ കേന്ദ്രസർക്കാർ ഇന്ധനനികുതിയിൽ കുറവ് വരുത്തിയപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളമടക്കം ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നില്ല. തങ്ങൾ നികുതി കൂട്ടിയിട്ടില്ല എന്നായിരുന്നു കേരളത്തിന്റെ വാദം.

എന്നാൽ സംസ്ഥാന സർക്കാറുകളെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കേരളം നികുതി കുറയ്ക്കാത്തതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന് നേരത്തെ തന്നെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രി വി മുരളീധരനും വിമർശനമുന്നയിച്ചിരുന്നു.

Summary: Narendra modi comments on fuel price reduce

TAGS :

Next Story