Quantcast

പ്രധാനമന്ത്രിക്ക് 'പുതിയ റെക്കോര്‍ഡ്'; സുശീല്‍കുമാര്‍ മോദിയെ ചരിത്രം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ

നരേന്ദ്ര മോദിക്ക് മുമ്പ് അഞ്ച് പേർ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.

MediaOne Logo

Web Desk

  • Published:

    27 Sep 2021 11:12 AM GMT

പ്രധാനമന്ത്രിക്ക് പുതിയ റെക്കോര്‍ഡ്; സുശീല്‍കുമാര്‍ മോദിയെ ചരിത്രം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ
X

രാജ്യത്ത് മുഖ്യമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രിയാകുന്ന ഏക വ്യക്തി നരേന്ദ്ര മോദിയാണെന്ന് മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. എന്നാൽ അദ്ദേഹത്തിന്റെ അവകാശ വാദം ശുദ്ധ മണ്ടത്തരമാണെന്ന് തിരുത്തുകയാണ് സോഷ്യൽ . നരേന്ദ്ര മോദിക്ക് മുമ്പ് അഞ്ച് പേർ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.നരേന്ദ്ര മോദിക്ക് മുമ്പ് അഞ്ച് പേർ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.ഇതു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ സുശീൽ കുമാറിനെതിരെ പൊങ്കാലയിടുന്നത്. വാട്സ് ആപ്പിലൂടെ വരുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിനു മുമ്പ് അതിനെ കുറിച്ചു മനസിലാക്കണമെന്നും സുശീൽ കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.

പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം നരേന്ദ്ര മോദിയ്ക്കായി അവകാശവാദം ഉന്നയിച്ചത്. 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെന്നും അതിലൂടെ ഗുജറാത്തിനെ ഉന്നതിയിലെത്തിച്ചെന്നും സുശീൽ കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കൂടാതെ 7 വർഷമായി ഇന്ത്യയിലെ പ്രധാനമന്ത്രി പദവിയിലിരിക്കുകയും രാജ്യത്തെ വാനോളമുയർത്തുകയും ചെയ്തു. ഈ നേട്ടം കൈവരിച്ച ഏക വ്യക്തി നരേന്ദ്ര മോദിയാണെന്നും സുശീൽ കുമാർ പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന നേതാവ് മൊറാർജി ദേശായിയാണ്. 1952 ൽ ബോംബെ പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായ ശേഷം 1977 ൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. പിന്നീട് 1967 ലും 1970 ലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചരൺ സിംഗ് 1979 ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു.

മൂന്നാമതായി ഈ നേട്ടം കൈവരിക്കുന്നത് വി.പി സിംഗാണ്. 1980 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും 1989 ൽ പ്രധാനമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതൽ 1996 വരെ രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവൂ 1971-1973 കാലഘട്ടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. കൂടാതെ 1996 ൽ പ്രധാനമന്തിയായിരുന്ന എച്ച്.ഡി ദേവ ഗൗഡയും ഈ നേട്ടം കൈവരിച്ചവരുടെ കൂട്ടത്തിലുൾപ്പെടുന്നുണ്ട്. 1994 ൽ കർണാടക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം

.

TAGS :

Next Story