Quantcast

ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി; വിക്ഷേപണം മാറ്റിവയ്ക്കുന്നത് ഏഴാം തവണ

ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി

MediaOne Logo

Web Desk

  • Updated:

    2025-06-20 02:32:45.0

Published:

20 Jun 2025 6:40 AM IST

ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി; വിക്ഷേപണം മാറ്റിവയ്ക്കുന്നത് ഏഴാം തവണ
X

ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി. ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത് . പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ആക്സിയം സ്പേസ് അറിയിച്ചു.

നാസയും ഐഎസ്ആർഒയും സ്പേസ് എക്സും യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി അക്‌സിയം സ്‌പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്‌സിയം ഫോർ മിഷൻ. ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സൺ, സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ. സ്പേസ് എക്സിന്‍റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി നിലയത്തിൽ എത്തിക്കാൻ സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗൺ ക്രൂ മൊഡ്യൂളും ഉപയോഗിക്കുന്നു.

TAGS :

Next Story