Quantcast

രാജ്യത്തെ സംഭവവികാസങ്ങളിൽ ഖാൻമാരുടെ നിശബ്ദതയില്‍ നസീറുദ്ദീൻ ഷാക്ക് പറയാനുള്ളത്

തൃണമൂലിനെ പിന്തുണയ്ക്കുകയും മമത ബാനർജിയെ അഭിനന്ദിക്കുകയും ചെയ്തതിനാണ് ഷാറൂഖിന് ലക്ഷ്യമിട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-06-09 16:29:36.0

Published:

9 Jun 2022 3:45 PM GMT

രാജ്യത്തെ സംഭവവികാസങ്ങളിൽ ഖാൻമാരുടെ നിശബ്ദതയില്‍ നസീറുദ്ദീൻ ഷാക്ക് പറയാനുള്ളത്
X

ബി.ജെ.പി വക്താവ് നുപൂർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിനിടയും ഷാറൂഖ്, സൽമാൻ, അമീർ ഖാൻമാരുടെ നിശബ്ദതയിൽ പ്രതികരണവുമായി നടൻ നസീറുദ്ദീൻ ഷാ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ, ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ താരങ്ങൾക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടെന്ന് ഷാ പറഞ്ഞു. ദ കശ്മീർ ഫയൽസ് പോലെയുള്ള 'കപട-ദേശസ്നേഹ' സിനിമക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഖാന്മാരെ കുറിച്ച് സംസാരിക്കാൻ ഞാനാളല്ല. എന്റെ സ്ഥാനവും അവരുടേതുമായി വലിയ അന്തരമുണ്ട്. അവർക്ക് നഷ്ടപ്പെടാൻ ഒരുപാടുള്ളതിനാൽ അഭിപ്രായങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരും. എന്നാല്‍ സ്വന്തം മനസ്സാക്ഷിയോട് ഈ മൗനങ്ങൾക്ക് എന്ത് ന്യായീകരണമാണ് അവർ പറയുക എന്നെനിക്കറിയില്ല.

ഷാരൂഖ് ഖാന്റെ മകൻ ആര്യനെ പോലീസും മാധ്യമങ്ങളും വേട്ടയാടിയത് ഇതിന് മികച്ച ഉദാഹരണമാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളെ അദ്ദേഹം നേരിട്ടത് പ്രശംസനീയമാണ്. തൃണമൂലിനെ പിന്തുണയ്ക്കുകയും മമത ബാനർജിയെ അഭിനന്ദിക്കുകയും ചെയ്തതിനാണ് ഷാറൂഖിന് ലക്ഷ്യമിട്ടത്. സോനു സൂദിനെയും റെയ്ഡ് ചെയ്തു. സർക്കാറിനെതിരെ പ്രസ്താവന നടത്തുന്ന ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകും. ഒരുപക്ഷേ അടുത്തത് ഞാനായിരിക്കാം. എനിക്കറിയില്ല. (ചിരിക്കുന്നു) അവർക്ക് പക്ഷെ ഒന്നും കിട്ടാൻ പോകുന്നില്ല."



അക്ഷയ് കുമാറിന്റെ സമീപകാല സിനിമകളെക്കുറിച്ചും വിവേക് ​​അഗ്നിഹോത്രിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ദി കാശ്മീർ ഫയൽസിനെ കുറിച്ചും ചോദിച്ചപ്പോൾ, "അവർ വിജയിക്കുന്നവരുടെ കൂടെ നിൽക്കാൻ ആ​ഗ്രഹിക്കുന്നു" ഷാ പറഞ്ഞു. ദ കശ്മീർ ഫയൽ 'കശ്മീരി ഹിന്ദുക്കളുടെ വേദനകളുടെ സാങ്കൽപ്പികമായ പതിപ്പാ'ണെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കു‌കയാണെന്ന് വിമർശിച്ചു. ഭാവിയിൽ 'കപട-ദേശഭക്തി സിനിമകളുടെ' എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചു.

TAGS :

Next Story