Quantcast

ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി

പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശിപാർശകൾ വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-13 14:17:47.0

Published:

13 Feb 2024 12:16 PM GMT

ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി
X

ഡൽഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ പേരിൽ അഴിച്ചു പണി. നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിനൊപ്പമുള്ള ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും നീക്കി. പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശിപാർശകൾ വാർത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു. എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള വിജ്ഞാപനത്തിലാണ് മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സമ്മാനത്തുകയും വർധിപ്പിച്ചിട്ടുണ്ട്.

സിനിമാരംഗത്തു നൽകുന്ന പരമോന്നത പുസ്കാരമായ ദാദ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്കു നൽകുന്ന സ്വർണകമലം പുരസ്കാരത്തുക എല്ലാവിഭാഗത്തിലും മൂന്ന് ലക്ഷം രൂപയാക്കി. രജതകമലം പുരസ്കാരങ്ങള്‍ക്ക് ഉള്ള തുക രണ്ട് ലക്ഷം രൂപയുമാക്കി ഉയർത്തി. സിനിമാ പുരസ്കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നർഗീസ് ദത്തിൻ്റെയും പേരുകൾ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകും.

TAGS :

Next Story