Quantcast

തൊഴിലുറപ്പ് പദ്ധതി മാറ്റം: കേന്ദ്ര നടപടിക്കെതിരെ തിങ്കൾ മുതൽ രാജ്യവ്യാപക പ്രക്ഷോഭം

കേരളത്തിൽ ശക്തമായ സമരത്തിന് ആസൂത്രണം ചെയ്യുകയാണ് യുഡിഎഫ് നേതൃത്വം.

MediaOne Logo

Web Desk

  • Updated:

    2025-12-20 02:22:27.0

Published:

20 Dec 2025 6:31 AM IST

Nationwide protest against vb g ram g bill of centre from Monday
X

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. തിങ്കളാഴ്ച മുതലാണ് ഇൻഡ്യ സഖ്യ പാർട്ടികളുൾപ്പെടെ സമരം തുടങ്ങുന്നത്. ഭേദഗതി ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിനാൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.

വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ്, സിപിഎം, സിപിഐ പാർട്ടികൾ 22ന് സമരം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ജന്തർമന്ദറിൽ ആദ്യ സമരത്തിനാണ് ശ്രമം. സമരത്തിന് ഡൽഹി പൊലീസ് അനുമതി ആദ്യഘട്ടത്തിൽ നിഷേധിച്ചെങ്കിലും വരുംദിവസങ്ങളിൽ നിയന്ത്രണത്തോടെ അനുവദിക്കണമെന്നുമാണ് പ്രതീക്ഷ. കേരളത്തിൽ ശക്തമായ സമരത്തിന് ആസൂത്രണം ചെയ്യുകയാണ് യുഡിഎഫ് നേതൃത്വം.

27ന് ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിക്ക് കരട് തയാറാക്കിയ സാമ്പത്തിക ശാസ്‌ത്രജ്ഞൻ ജീൺ ഡ്രീസ് ഉൾപ്പെടെയുള്ളവർ 22ലെ സമരത്തിൽ പങ്കെടുക്കും.



TAGS :

Next Story