Quantcast

കശ്മീര്‍ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ ആദ്യബാച്ചിന്‍റെ റാങ്ക് ലിസ്റ്റ് റദ്ദാക്കണം; ആവശ്യം ശക്തമാക്കി സംഘ പരിവാർ

പ്രവേശനം നേടിയ 42 മുസ്‍ലിം വിദ്യാർഥികളെയും കോളജിൽ ഒഴിവാക്കാൻ ഉള്ള നീക്കമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-27 01:41:13.0

Published:

27 Nov 2025 7:10 AM IST

കശ്മീര്‍ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ ആദ്യബാച്ചിന്‍റെ റാങ്ക് ലിസ്റ്റ് റദ്ദാക്കണം; ആവശ്യം ശക്തമാക്കി സംഘ പരിവാർ
X

ഡൽഹി: കശ്മീരിലുള്ള വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ ആദ്യബാച്ചിന്‍റെ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി സംഘ പരിവാർ. പ്രവേശനം നേടിയ ൪൨ മുസ്‍ലിം വിദ്യാർഥികളെയും കോളജിൽ ഒഴിവാക്കാൻ ഉള്ള നീക്കമാണ് നടക്കുന്നത്. പ്രവേശന പരിക്ഷയിലൂടെ അഡ്മിഷൻ ലഭിച്ച വിദ്യാർഥികളെ പുറത്താക്കി.ഹിന്ദു പ്രാതിനിധ്യത്തിന് മുൻഗണന നൽകണമെന്നാണ് സംഘ പരിവാറിന്‍റെ ആവശ്യം.

വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ പ്രവേശന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധങ്ങൾ നടക്കുന്നത്.

വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്‍റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഹിന്ദു പ്രാതിനിധ്യത്തിന് മുൻഗണന നൽകണമെന്നും സമുദായടിസ്ഥാനത്തിലുള്ള സംവരണം സാധ്യമാക്കുന്നതിനായി കോളജിനെ ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കണമെന്നുമാണ് ബജ്‍രംഗ്ദൾ, വിഎച്ച് പി സംഘടനകളുടെ ആവശ്യം. ബി ജെ പി ഇതിനെ പൂർണമായും പിന്തുണക്കുന്നു. മീററ്റിൽ പ്രവേശനം നേടിയ വിദ്യാർഥികളെ മതത്തിന്‍റെ പേരിൽ പുറത്താക്കുന്നതാണ് കാണുന്നതെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.

ആദ്യ ബാച്ചിലെ 50 പേരിൽ 42 പേർ മുസ്‍ലിംകളും ഏഴ് ഹിന്ദുക്കളും ഒരു സിഖുകാരനുമാണ് പ്രവേശനം ലഭിച്ചത്. ഇതാണ് രോഷത്തിന് കാരണമായത്. പ്രവേശിപ്പിക്കുന്നതിനെ ബിജെപിയും എതിർത്തു. കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ഒരു പാർട്ടി പ്രതിനിധി സംഘം ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയെ ഇടപെടൽ നടത്താമെന്നും ലിസ്റ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

TAGS :

Next Story