Quantcast

ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കി; ചരിത്രത്തെ വെട്ടി എൻ.സി.ഇ.ആർ.ടി പ്ലസ്ടു പാഠപുസ്തകം

രാമക്ഷേത്ര നിർമാണ പരാമർശങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2024-04-05 03:33:43.0

Published:

5 April 2024 3:22 AM GMT

Gujarat riots,Babri Masjid,NCERT ,NCERT plus two political science ,plus two  text book,ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം, എൻ.സി.ഇ.ആർ.ടി പ്ലസ്ടു പാഠപുസ്തകം,എൻ.സി.ഇ.ആർ.ടി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയും എൻ.സി.ഇ.ആര്‍.ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്.

രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതിന് പകരം ഉൾപ്പെടുത്തി. പുതിയ സംഭവ വികാസങ്ങൾ ഉൾപ്പെടുത്തിയെന്നാണ് എൻ.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. പുതിയ പാഠപുസ്തകം അടുത്ത മാസം വിദ്യാർഥികൾക്ക് വിതരണം ചെയ്യും.


TAGS :

Next Story