Quantcast

വനിതാ സംവരണ ബില്ല് തീയതി എഴുതാത്ത ചെക്ക് പോലെയെന്ന് എൻ.സി.പി

സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സുപ്രിയ സുലെ ലോക്‍സഭയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-20 10:49:57.0

Published:

20 Sep 2023 10:47 AM GMT

വനിതാ സംവരണ ബില്ല് തീയതി എഴുതാത്ത ചെക്ക് പോലെയെന്ന് എൻ.സി.പി
X

ഡൽഹി: വനിതാ സംവരണ ബില്ല് ,തിയതി എഴുതാത്ത ചെക്ക് പോലെയെന്ന് എൻ.സി.പി. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം ,സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സുപ്രിയ സുലെ ലോക്‍സഭയിൽ പറഞ്ഞു.

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുസ്‍ലിം ലീഗ് രംഗത്തുവന്നിരുന്നു. മുസ്‍ലിം സ്ത്രീകൾ സഭകളിലെ പ്രാതിനിധ്യത്തിൽ പിന്നിലാണെന്നും ഒബിസി ഉപസംവരണം വേണമെന്നും ഇ.ടി.മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. അവസരം ലഭിച്ച സ്ഥലങ്ങളിൽ പുരുഷന്മാരേക്കാൾ നന്നായി വനിതാ ജനപ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ടെന്നും ബഷീർ എം.പി കൂട്ടിച്ചേർത്തു.

വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പെഴ്സണുമായ സോണിയ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.ബില്ലിന് പൂര്‍ണ പിന്തുണയെന്നും സോണിയ പറഞ്ഞു. വനിതാ സംവരണ ബില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്നും സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ വലിയ പങ്ക് വഹിച്ചു.ബിൽ സഭ പാസാക്കിയാൽ രാജീവ് ഗാന്ധിയുടെ സ്വപ്നം പൂവണിയുമെന്നും സോണിയ പറഞ്ഞു.

അതേസമയം ബി.ജെ.പി ഒബിസി സംവരണത്തെ എതിര്‍ത്തു. നിലവിൽ പാർലമെന്‍റിലും നിയമസഭയിലും ഒബിസി സംവരണമില്ലെന്നു നിഷികാന്ത്‌ ദുബെ പറഞ്ഞു. സോണിയാ ഗാന്ധി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി സംസാരിക്കുമെന്ന് ഞാൻ കരുതി, എന്നാൽ വനിതാ സംവരണത്തിനായി വിപുലമായി പ്രവർത്തിച്ച ഗീതാ മുഖർജിയെയും സുഷമ സ്വരാജിനെയും പരാമർശിച്ചില്ലെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഇത് ബി.ജെ.പിയുടെയും മോദിയുടെയും ബില്ലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വനിതാ സംവരണ ബിൽ കോൺഗ്രസ് ലോലിപോപ്പായി ഉപയോഗിക്കുന്നുവെന്ന് നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബുധനാഴ്ച ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന്‍റെ ചർച്ച ആരംഭിച്ചത്.സ്ത്രീകളുടെ സമത്വത്തിനാണ് ബി.ജെ.പി സർക്കാരിന്‍റെ ശ്രദ്ധയെന്നും മേഘ്‌വാൾ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്‍റെ താക്കോലാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story