Quantcast

ബിഹാറിൽ 190 കടന്ന് എൻഡിഎ ലീഡ്; ആടിയുലഞ്ഞ് മഹാസഖ്യം

ജെഡിയു,ബിജെപി ഒപ്പത്തിനൊപ്പം, പുറകിൽ ആർജെഡി

MediaOne Logo

Web Desk

  • Updated:

    2025-11-14 08:55:46.0

Published:

14 Nov 2025 11:23 AM IST

ബിഹാറിൽ 190 കടന്ന് എൻഡിഎ ലീഡ്; ആടിയുലഞ്ഞ് മഹാസഖ്യം
X

പട്‌ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 190 കടന്ന് എൻഡിഎ. മഹാസഖ്യം അമ്പതിൽ താഴെയുള്ള സീറ്റിലേക്ക് ഒതുങ്ങി. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു.

എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, നിതീഷിനെ കൈവിടാൻ ബിഹാർ ജനത ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് ഫലങ്ങൾ. പുറത്തുവരുന്ന ഫല സൂചനകൾ പ്രകാരം ജെഡിയുവും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ഇരുപാർട്ടികൾക്കും പുറകിലാണ് ആർജെഡി. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

കോൺഗ്രസിൻ്റേയും ഇടതുപാർട്ടികളുടേയും പ്രകടനം നിരാശപ്പെടുത്തി. നിലവിലെ സൂചനകൾ പ്രകാരം ഇരുപാർട്ടികൾക്കും രണ്ടക്കം മുട്ടാനായിട്ടില്ല.വലിയ മുന്നേറ്റം പ്രതീക്ഷിച്ച് ഇറങ്ങിയ ജൻസുരാജ് പാർട്ടിക്കും ബിഹാർ വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞില്ല. 243 മണ്ഡലങ്ങളിൽ മത്സരിച്ച ജൻസുരാജ് പാർട്ടി പുറത്തുവരുന്ന ഫലസൂചനകൾ പ്രകാരം രണ്ട് സീറ്റിലാണ് ലീഡ് ചെയ്യാനായിട്ടുള്ളത്.

TAGS :

Next Story