Quantcast

'രാജ്യത്ത് ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തണം'; കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കുന്നതുവഴി സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങൾ ആവശ്യക്കാരിലെത്തിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രിയുടെ വാദം.

MediaOne Logo

Web Desk

  • Published:

    12 July 2021 5:02 AM GMT

രാജ്യത്ത് ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തണം; കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ
X

രാജ്യത്ത്​ ജാതി അടിസ്​ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ്​ വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ഇതുവഴി​ സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങൾ ആവശ്യക്കാരിലെത്തിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രിയുടെ വാദം.

"ജാതി അടിസ്​ഥാനമാക്കിയുള്ള കണക്കെടുപ്പിലൂടെ ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കാന്‍ സാധിക്കും. ഇതിലൂടെ​ സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാന്‍ കഴിയും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക്​ അതിന്‍റെ പ്രയോജനം ലഭിക്കുന്നതിനായി സംവരണം ഏർപ്പെടുത്തും," അത്തേവാലെ പറഞ്ഞു.

നിയമപ്രകാരം സംവരണത്തിന്‍റെ അളവ്​ 50 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ സാമൂഹ്യ നീതിയുടെ ക്വോട്ട വർധിപ്പിക്കണം. ഇതു സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംവരണത്തിന്‍റെ ലക്ഷ്യം പിന്നാക്കം നിൽക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയെന്നതാണ്​. എന്നാൽ ചിലർ ഇതിന്‍റെ ആനുകൂല്യം നന്നായി ഉപയോഗിക്കു​ന്നു. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും അത്തേവാലെ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story