Quantcast

'മമ്മി-പപ്പാ, ഐ ലവ് യൂ; ഞാൻ ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം': നീറ്റ് പരീക്ഷാ സമ്മര്‍ദം: മണിക്കൂറുകൾക്കിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ഥികള്‍

യുവതി എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി

MediaOne Logo
മമ്മി-പപ്പാ, ഐ ലവ് യൂ; ഞാൻ ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം: നീറ്റ് പരീക്ഷാ സമ്മര്‍ദം: മണിക്കൂറുകൾക്കിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ഥികള്‍
X

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 23 വയസുകാരി ആത്മഹത്യ ചെയ്തു. ഡെഹ്‌റാഡൂണിലെ പട്ടേൽ നഗറിലാണ് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി.

മെഡിക്കൽ രംഗത്ത് കരിയർ കെട്ടിപ്പടുക്കുക എന്ന ആഗ്രഹത്തോടെ യുവതി ദീർഘനാളായി നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരീക്ഷയെഴുതിയിട്ടും യോഗ്യത നേടാനാവാത്തത് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. കണ്ടെടുത്ത കുറിപ്പിൽ വൈകാരികമായ സന്ദേശമാണ് ഉണ്ടായിരുന്നതെന്നും "മമ്മി-പപ്പ, ഐ ലവ് യൂ" എന്ന് എഴുതിയാണ് മാതാപിതാക്കളെ സംബോധന ചെയ്തെന്നും പൊലീസ് കൂട്ടിചേർത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു.

പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് സിക്കാറിലും 22 വയസുകാരൻ മരിച്ചു. മെയ് മാസത്തിലെ പരീക്ഷയക്കായി തയാറെടുത്ത് ഒടുവിൽ മാനസികമായി തകർന്നതിനെ തുടർന്ന് ഉമേഷ് എന്ന വിദ്യാർഥിയാണ് മരിച്ചത്. ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുൻപ് കോച്ചിംഗ് സെന്ററുകളിൽ പഠിച്ചിരുന്നെങ്കിലും, ഇപ്പോൾ വീട്ടിലിരുന്നാണ് റീ-ടെസ്റ്റിനായി തയാറെടുത്തിരുന്നത്.

അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം സിക്കാറിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഉമേഷ് താമസിച്ചിരുന്നത്. പിതാവ് മുംബൈയിൽ ബിസിനസ് നടത്തുകയാണ്. തിങ്കളാഴ്ച ഉമേഷ് അമ്മയെ ജുൻജുനുവിലുള്ള അമ്മയുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നുവെന്നും, ഈ സമയം സഹോദരിയും സഹോദരനും കോച്ചിംഗിനായി പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. "ഞാൻ ഈ ലോകത്തുനിന്ന് ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം" എന്ന് എഴുതിയ ഒരു കത്തും മുറിയിൽ കണ്ടെത്തി. ഒരു മാസത്തിനിടെ സിക്കാറിൽ മാത്രം നീറ്റ് (NEET) പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ മരണമാണിത്.

TAGS :

Next Story