Quantcast

നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെൻറിന് പുതിയ നേതൃത്വം

രണ്ടു ദിവസങ്ങളായി ആലുവയിൽ നടന്ന നാഷണൽ ലീഡേഴ്‌സ് മീറ്റിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-07-13 14:41:27.0

Published:

13 July 2025 6:26 PM IST

നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെൻറിന് പുതിയ നേതൃത്വം
X

ചെയർമാൻ മസീഹുസ്സമാൻ, ജെന.സെക്രട്ടറി ഇമ്രുൽ ഖൈസ്‌

കൊച്ചി : നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റിന്റെ ദേശീയ ചെയർമാനായി മസീഹുസ്സമാൻ അൻസാരി (ഉത്തർപ്രദേശ്) യെയും ജനറൽ സെക്രട്ടറിയായി ഉംറുൽ ഖൈസ് (ഡൽഹി) നെയും തെരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളായി ആലുവയിൽ നടന്ന നാഷണൽ ലീഡേഴ്‌സ് മീറ്റിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

കേരളത്തിനു പുറമെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, അന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി നേതൃത്വം നൽകി.

ആദ്യ ദിനം നടന്ന ലീഡേഴ്സ് മീറ്റിൽ വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി, ദേശീയ വൈസ് പ്രസിഡൻറ് എസ്. അമീനുൽ ഹസൻ, എം. സാജിദ്, കെ.കെ സുഹൈൽ, സി.ടി സുഹൈബ്, ഉമർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story