Quantcast

ആറ് സംസ്ഥാനങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്

പാകിസ്താൻ, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    17 May 2023 10:37 AM IST

nia raid in 6 states
X

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തുന്നു. തീവ്രവാദം, മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്ഡ് നടത്തുന്നത്. രാജസ്ഥാൻ, പഞ്ചാബ്, യു.പി, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

പാകിസ്താൻ, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എൻ.ഐ.എ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുന്നതിനാണ് റെയ്ഡ് എന്നാണ് എൻ.ഐ.എ നൽകുന്ന സൂചന.

TAGS :

Next Story