Quantcast

വീട്ടിനടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയതിന് പിന്നാലെ നിത അംബാനി ഗുജറാത്ത് യാത്ര ഉപേക്ഷിച്ചു: റിപ്പോർട്ട്‌

ഫെബ്രുവരി 25 ന് അംബാനിയുടെ വീടായ 'ആന്‍ഡിലിയ' യുടെ സമീപത്തു നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-09-08 08:28:58.0

Published:

8 Sep 2021 8:15 AM GMT

വീട്ടിനടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയതിന് പിന്നാലെ നിത അംബാനി ഗുജറാത്ത് യാത്ര ഉപേക്ഷിച്ചു: റിപ്പോർട്ട്‌
X

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി സുരക്ഷയുടെ ഭാഗമായി ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. ഫെബ്രുവരി 25 ന് അംബാനിയുടെ വീടായ 'ആന്‍ഡിലിയ' യുടെ സമീപത്തു നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്.

നിത അംബാനി യാത്ര റദ്ദാക്കിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥനാണ് എന്‍ഐഎ യെ അറിയിച്ചത്. ഫെബ്രുവരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിന് ശേഷവും നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്‍ഐഎ യെ അറിയിച്ചിട്ടുണ്ട്.

അതേസമയം, സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിന്റെ ഉടമയായ മാന്‍ഷുക്ക് ഹിരണിനെ മാര്‍ച്ച് 5 ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തന്റെ കാര്‍ മോഷ്ടിച്ചതാണെന്നും ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് മാന്‍ഷുക്ക് പൊലീസിനെ അറിയിച്ചിരുന്നു.

TAGS :

Next Story