Quantcast

സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിന് നിതീഷ് കുമാറിന്‍റെ ആവശ്യമില്ല: രാഹുൽ ഗാന്ധി

ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തിന് ശേഷം ഇതാദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-30 13:27:24.0

Published:

30 Jan 2024 12:16 PM GMT

സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിന് നിതീഷ് കുമാറിന്‍റെ ആവശ്യമില്ല: രാഹുൽ ഗാന്ധി
X

പാറ്റ്ന: ചെറിയ സമ്മര്‍ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ്‌ ജാതിസർവേയെന്ന ആവശ്യം ഉയർത്തിയതിന് പിന്നാലെയാണ് നിതീഷിന്‍റെ മാറ്റം. ജാതി സെൻസസ് അനിവാര്യമെന്നും രാഹുൽ ബിഹാറിൽ പറഞ്ഞു. ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തിന് ശേഷം ഇതാദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൂര്‍ണിയയിൽ നടന്ന മഹാറാലിയിലാണ് രാഹുൽ ഗാന്ധി നിതീഷിനെതിരെ കഥയുടെ രൂപത്തിൽ വിമർശനം ഉന്നയിച്ചത്. എൻഡിഎ പ്രവേശനത്തിനു നിതീഷിന് മേൽ സമ്മർദമുണ്ടായിരുന്നു. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിൽ നിതീഷിന്റെ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. ജാതി സെന്‍സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ഇന്‍ഡ്യ മുന്നണിയിലെ ആർജെഡി, സിപിഎം, സിപിഐ നേതാക്കൾ റാലിയിൽ പങ്കെടുത്തു. പൂര്‍ണിയയിൽ രാഹുൽ കർഷമാരുമായി ചർച്ചനടത്തി. യാത്ര നാളെ വീണ്ടും ബംഗാളിലേക്ക് കടക്കും.

TAGS :

Next Story