Quantcast

കോച്ചിങ് സെന്ററില്ല, പഠനത്തിന് കൂട്ടായി ചാറ്റ്ജിപിടി; ഹരിയാന സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23കാരി

പരമ്പരാഗത കോച്ചിങ് രീതികൾക്കപ്പുറം സ്വയംപഠനത്തിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറെടുക്കുന്നതിനും സാധ്യതകളുണ്ടെന്ന് ഛവിയുടെ നേട്ടം വ്യക്തമാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-11 08:11:29

Published:

11 Oct 2026 1:40 PM IST

കോച്ചിങ് സെന്ററില്ല, പഠനത്തിന് കൂട്ടായി ചാറ്റ്ജിപിടി; ഹരിയാന സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23കാരി
X

ചണ്ഡീഗഢ്: കോച്ചിങ് സെന്ററുകളുടെ സഹായമില്ലാതെ ചാറ്റ്ജിപിടിയെ പഠനത്തിന് കൂട്ടുപിടിച്ച് ഹരിയാന സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23കാരി. ഹിസാറിലെ ഡോഗ്രാൻ മൊഹല്ല സ്വദേശിയായ ഛവി സർദാനയാണ് സ്വയം പഠനത്തിലൂടെ മികച്ച നേട്ടം കൈവരിച്ചത്. 675ൽ 385.80 മാർക്ക് നേടിയാണ് ഛവി ആദ്യ അഞ്ച് റാങ്കുകളിൽ ഇടംപിടിച്ചത്.കുടുംബത്തിൽ നിന്ന് ആദ്യമായി സർക്കാർ ഉദ്യോഗസ്ഥയാകാൻ ഒരുങ്ങുകയാണ് ഛവി. പട്യാലയിൽനിന്ന് ബിഎ എൽഎൽബി ബിരുദം നേടിയ ഛവിക്ക് അഭിഭാഷകയായി ജോലി ചെയ്യാനായിരുന്നു ആദ്യം ആഗ്രഹം. അതേസമയം, സിവിൽ സർവീസിൽ പ്രവേശിക്കണമെന്ന സ്വപ്നവും മനസിലുണ്ടായിരുന്നു. ബിരുദപഠനത്തോടൊപ്പം തന്നെ ഹരിയാന സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും ആരംഭിച്ചു.

ദിവസവും എട്ട് മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചായിരുന്നു തയ്യാറെടുപ്പ്. രാവിലെ ആറിനും ഏഴിനും ഇടയിൽ പഠനം ആരംഭിക്കും. വിഷയങ്ങൾ കൂടുതൽ മനസിലാക്കാനും വിവരങ്ങൾ ശേഖരിക്കാനും ചാറ്റ്ജിപിടിയുടെ സഹായം തേടിയിരുന്നു.‘സ്ഥിരമായ പഠനവും സമയനിയന്ത്രണവും ലക്ഷ്യത്തോടുള്ള ആത്മാർഥതയുമാണ് നേട്ടത്തിന് പിന്നിൽ’ എന്നാണ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഛവി പ്രതികരിച്ചത്.

ഹരിയാന സിവിൽ സർവീസ് പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിൽ ഏകദേശം 60,000 പേർ പങ്കെടുത്തിരുന്നു. ഏപ്രിലിലായിരുന്നു ആദ്യ പരീക്ഷ. ജൂണിൽ രണ്ടാം പരീക്ഷയും നടന്നു. ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ പഞ്ച്കുളയിൽ അഭിമുഖങ്ങളും സംഘടിപ്പിച്ചു. അന്തിമ റാങ്ക് പട്ടികയിലാണ് ഛവി അഞ്ചാം സ്ഥാനം നേടിയത്. പഞ്ചാബ് സിവിൽ സർവീസ് , യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലും ഛവി പങ്കെടുത്തിട്ടുണ്ട്. ഈ പരീക്ഷകളുടെ ഫലം കാത്തിരിക്കുകയാണ്.

പരമ്പരാഗത കോച്ചിങ് രീതികൾക്കപ്പുറം സ്വയംപഠനത്തിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറെടുക്കുന്നതിനും സാധ്യതകളുണ്ടെന്ന് ഛവിയുടെ നേട്ടം വ്യക്തമാക്കുന്നു. ചെലവേറിയ കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ പഠിക്കുന്ന ഉദ്യോഗാർഥികൾക്ക് ചാറ്റ്ജിപി പോലുള്ള എഐ ടൂളുകൾ പഠനസഹായിയായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story