Quantcast

ഗ്യാസ് കണക്ഷനും ബുക്കിംഗും വേണ്ട; 'ചോട്ടു' എത്തും നിങ്ങളുടെ വീട്ടിലേക്ക്! എൽപിജി പ്രതിസന്ധിയിൽ ആശ്വാസവുമായി ഇന്ത്യൻ ഓയിൽ

'ചോട്ടു' അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും പലചരക്ക് കടകളിൽ നിന്നും ഇത് റീഫിൽ ചെയ്യാൻ സാധിക്കും

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-04-02 08:37:52.0

Published:

2 April 2026 2:06 PM IST

ഗ്യാസ് കണക്ഷനും ബുക്കിംഗും വേണ്ട; ചോട്ടു എത്തും നിങ്ങളുടെ വീട്ടിലേക്ക്! എൽപിജി പ്രതിസന്ധിയിൽ ആശ്വാസവുമായി ഇന്ത്യൻ ഓയിൽ
X

ന്യൂഡൽഹി: ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയിൽ പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.

രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമാണ്. ഈ പ്രതിസന്ധിയിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന 5 കിലോയുടെ 'ചോട്ടു' സിലിണ്ടറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 'ചോട്ടു' സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. അടുത്തുള്ള ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നേരിട്ടെത്തി ഇത് വാങ്ങാം. സാധാരണ ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫ് ഇതിന് ആവശ്യമില്ല. തിരിച്ചറിയൽ രേഖ മാത്രം നൽകിയാൽ സിലിണ്ടർ ലഭിക്കും.

ഈ സിലിണ്ടറിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ലഭ്യതയാണ്. ഇൻഡേൻ വിതരണക്കാരിൽ നിന്ന് മാത്രമല്ല, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും പലചരക്ക് കടകളിൽ നിന്നും ഇത് റീഫിൽ ചെയ്യാൻ സാധിക്കും. ഇതിനായി ബുക്കിംഗോ കാത്തിരിപ്പോ ആവശ്യമില്ല; നേരിട്ട് ചെന്ന് സിലിണ്ടർ നിറച്ച് ഉടൻ തന്നെ മടങ്ങാം. വലിപ്പത്തിൽ ചെറുതാണെങ്കിലും വലിയ സൗകര്യം വാഗ്ദാനം ചെയ്യുന്ന 'ചോട്ടു', പാചകവാതകം പെട്ടെന്ന് ആവശ്യമുള്ളവർക്കും വിതരണ തടസ്സം നേരിടുന്നവർക്കും മികച്ചൊരു തുണയായിരിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. എൽപിജി എല്ലാവരിലേക്കും എളുപ്പത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇത് പറയുന്നത്.

TAGS :

Next Story