Quantcast

അംബാനിയുടെ മക്കള്‍ റിലയന്‍സ് ഡയറക്ടേഴ്സ് ബോര്‍ഡില്‍; ശമ്പളമെത്ര? അറിയാം

കഴിഞ്ഞ മാസം നടന്ന കമ്പനി ഓഹരി ഉടമകളുടെ യോഗത്തിലാണ് തന്റെ മക്കളായ ആകാശ്, ഇഷ,ആനന്ദ് എന്നിവരെ ഡയറക്ടേഴ്സ് ബോർഡിൽ ഉൾപ്പെടുത്തുന്ന കാര്യം മുകേഷ് അംബാനി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-27 12:29:19.0

Published:

27 Sept 2023 5:05 PM IST

mukesh ambani
X

ദിവസങ്ങൾക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടേഴ്‌സ് ബോർഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവർക്ക് ശമ്പളം ലഭിക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോർഡ് മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും മൂവർക്കും ലഭിക്കുക.

മക്കളുടെ നിയമനത്തിന് അംഗീകാരം തേടി ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് അംബാനി ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം നടന്ന കമ്പനി ഓഹരി ഉടമകളുടെ യോഗത്തിലാണ് തന്റെ മക്കളായ ആകാശ്, ഇഷ,ആനന്ദ് എന്നിവരെ ഡയറക്ടേഴ്സ് ബോർഡിൽ ഉൾപ്പെടുത്തുന്ന കാര്യം മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

2020-21 സാമ്പത്തിക വർഷം മുതൽ മുകേഷ് അംബാനിയും ശമ്പളമൊന്നും വാങ്ങുന്നില്ല. എന്നാൽ അംബാനിയുടെ ബന്ധുക്കളായ നിഖിൽ, ഹിടൽ എന്നിവരടക്കം മറ്റെല്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

2014 ൽ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ ഡയറക്ടേഴ്‌സ് ബോർഡിലേക്ക് നിയമിച്ചപ്പോഴും ശമ്പളം നൽകിയിരുന്നില്ല. സിറ്റിങ് ഫീസായി 6 ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിതക്ക് ലഭിച്ചിരുന്നത്. നിതയെ ഡയറ്കടേഴ്‌സ് ബോർഡിൽ ഉൾപ്പെടുത്തുമ്പോൾ നിശ്ചയിച്ച അതേ വ്യവസ്ഥകളിലാണ് ആകാശിനേയും ഇഷയേയും ആനന്ദിനേയും കമ്പനി ബോർഡിന്റെ ഭാഗമാക്കിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് അഞ്ച് വർഷം കൂടി താൻ തുടരുമെന്ന് മുകേഷ് അംബാനി കഴിഞ്ഞ മാസം നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ പറഞ്ഞിരുന്നു.

TAGS :

Next Story