Quantcast

ഇതൊന്നും അത്ര വലിയ കാര്യമല്ല; സ്കൂളിലെ ശുചിമുറി കൈ കൊണ്ട് വൃത്തിയാക്കി ബി.ജെ.പി എം.പി

മധ്യപ്രദേശ് രേവ ജില്ലയിലുള്ള ഗേള്‍സ് സ്കൂള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് എം.പി ജനാര്‍ദന്‍ മിശ്ര ശുചിമുറി വൃത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    24 Sept 2022 10:46 AM IST

ഇതൊന്നും അത്ര വലിയ കാര്യമല്ല; സ്കൂളിലെ ശുചിമുറി കൈ കൊണ്ട് വൃത്തിയാക്കി ബി.ജെ.പി എം.പി
X

ഭോപ്പാല്‍: സ്കൂള്‍ സന്ദര്‍ശനത്തിനിടെ ശുചിമുറി വെറും കൈ കൊണ്ട് വൃത്തിയാക്കുന്ന ബി.ജെ.പി എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മധ്യപ്രദേശ് രേവ ജില്ലയിലുള്ള ഗേള്‍സ് സ്കൂള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് എം.പി ജനാര്‍ദന്‍ മിശ്ര ശുചിമുറി വൃത്തിയാക്കിയത്.

യുവമോർച്ചയുടെ സേവാ പഖ്‌വാദ ക്യാമ്പയിനിന്‍റെ ഭാഗമായി ഖത്ഖാരി ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റുകൾ ബി.ജെ.പി യുവജനവിഭാഗം അംഗങ്ങൾ വൃത്തിയാക്കിയതായി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് എം.പി കുറിച്ചു. തുടർന്ന് സ്‌കൂൾ പരിസരത്ത് നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിലും എം.പി പങ്കെടുത്തു. "ഞാൻ സ്‌കൂൾ സന്ദർശിക്കുകയായിരുന്നു, ടോയ്‌ലറ്റ് വൃത്തിഹീനമാണെന്ന് കണ്ടെത്തി. അതിനാൽ, ഞാൻ അത് വൃത്തിയാക്കി. ഇത് വലിയ കാര്യമല്ല," അദ്ദേഹം പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story