Quantcast

പ്രവാസികൾക്ക് ആധാറിനായി ഇനി കാത്തിരിക്കേണ്ട; കൂടുതൽ അറിയാം

  • പ്രവാസികൾക്കായുള്ള ആധാർ നടപടിക്രമങ്ങൾ ലഘൂകരിച്ചു

MediaOne Logo

Web Desk

  • Published:

    27 Aug 2021 12:41 PM GMT

പ്രവാസികൾക്ക് ആധാറിനായി ഇനി കാത്തിരിക്കേണ്ട; കൂടുതൽ അറിയാം
X

പ്രവാസികൾക്ക് ആധാറിനായി ഇനി കാത്തിരിക്കേണ്ട. 182 ദിവസത്തെ നിർബന്ധിത കാത്തിരിപ്പ് വേണ്ടെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കി. ഇന്ത്യൻ പാസ്പോർട്ടുകൾ കൈവശമുള്ള പ്രവാസി ഇന്ത്യക്കാർ ആധാറിനായി അപേക്ഷിച്ചാൽ ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പിന് വിധേയമാകണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതായത്. യുഐഡിഎഐ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

പ്രവാസികൾക്ക് ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുഐഡിഎഐയുടെ നടപടി.

ആധാറിനായി അപേക്ഷിക്കേണ്ട നടപടിക്രമങ്ങൾ ഇങ്ങനെ;

(1) സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുമായി ഏതെങ്കിലും എൻറോൾമെന്റ് സെന്റർ (ആധാർ കേന്ദ്രം) സന്ദർശിക്കുക.

(2) എൻറോൾമെന്റ് ഫോം പൂരിപ്പിച്ച് ഇമെയിൽ ഐഡി നൽകുക

(3) തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ട് നൽകുക, എൻറോൾമെന്റ് ഫോം ശ്രദ്ധാപൂർവ്വം വായിച്ച് ഒപ്പ് രേഖപ്പെടുത്തുക.

(4) പാസ്പോർട്ടിന് പകരം നിങ്ങൾക്ക് മറ്റൊരു സാധുവായ രേഖയും ഹാജരാക്കാം. നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയുന്ന മറ്റ് രേഖകൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

(5) ബയോമെട്രിക് ക്യാപ്‌ചർ പ്രക്രിയ പൂർത്തിയാക്കി സ്ക്രീനിലെ എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.

(6) 14 അക്ക എൻറോൾമെന്റ് ഐഡി ഉള്ള എൻറോൾമെന്റ് സ്ലിപ്പ് നിങ്ങൾക്ക് ലഭിക്കും.

(7) ആധാർ കാർഡ് തയ്യാറാക്കി അയയ്ക്കാൻ ഏകദേശം മൂന്ന് മാസമെടുക്കുമെങ്കിലും നിങ്ങൾക്ക് അതിന്റെ സ്റ്റാറ്റസ് ഇവിടെ പരിശോധിക്കാം.

(8) കൂടുതൽ വിവരങ്ങൾക്ക്, uidai.gov.in സന്ദർശിക്കുക, 1947 എന്ന നമ്പറിൽ വിളിക്കുക, help@uidai.gov.in എന്ന മെയിൽ ഐഡി വഴിയും ബന്ധപ്പെടാം.

TAGS :

Next Story