Quantcast

അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പ്രതിരോധമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2025-05-10 09:49:02.0

Published:

10 May 2025 12:26 PM IST

NSA Ajit Doval meets PM Modi
X

ഡൽഹി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിർണായക യോഗങ്ങൾ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി കണ്ട് സാഹചര്യം സംയുക്ത സേനാ മേധാവി ധരിപ്പിച്ചു. പാകിസ്താൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ അടിയന്തര കൂടിക്കാഴ്ചകൾ നടന്നത്.പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങുമായി സംയുക്ത സേന മേധാവി ചർച്ചകൾ നടത്തി.

പാകിസ്താൻ നടത്തിയ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു.അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച.സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചർച്ചായി. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതേ തീവ്രതയിൽ തന്നെ തിരിച്ചടിക്കാൻ ആണ് ഇന്ത്യയുടെ തീരുമാനം. പാകിസ്താൻ ആക്രമണ ശ്രമങ്ങളുടെ പിന്നാലെ ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു.



TAGS :

Next Story