Quantcast

വായുമലിനീകരണം; ഡൽഹിയിൽ 13 മുതൽ 20 വരെ വാഹനനിയന്ത്രണം

സ്‌കൂളുകളിൽ 10,12 ക്ലാസുകൾ മാത്രമാവും പ്രവർത്തിക്കുക

MediaOne Logo

Web Desk

  • Updated:

    2023-11-06 09:10:08.0

Published:

6 Nov 2023 8:37 AM GMT

Odd-Even scheme in Delhi from Nov 13-Nov 20 to curb air pollution
X

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ വാഹനനിയന്ത്രണം. ഈ മാസം 13 മുതൽ 20 വരെ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമീകരണമാണ് നടപ്പാക്കുക. ഒറ്റയക്ക രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് ഒരു ദിവസവും ഇരട്ടയക്ക രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് അടുത്ത ദിവസവും നിരത്തിലിറങ്ങാം. ട്രക്ക്, ഡീസൽ വാഹനങ്ങൾക്ക് വിലക്കുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള വിലക്കും തുടരാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവർക്ക് 10,000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളിൽ 10,12 ക്ലാസുകൾ മാത്രമാവും പ്രവർത്തിക്കുക.

ഡൽഹിയിൽ വായു ഗുണനിലവാരം 'ഗുരുതര വിഭാഗത്തിൽ' തുടരുകയാണ്.ആർകെ പുരം, ജഹാംഗർ പുരി, വിമാനത്താവള പരിസരം, ഐടിഒ, ന്യൂ മോട്ടി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണു വായുമലിനീകരണം രൂക്ഷം.

സർക്കാർ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും 50 ശതമാനം ജീവനക്കാർ വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കണമെന്ന് സർക്കാർ ഉത്തരവിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാനും സാധ്യതയുണ്ട്. മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം.

ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും വായുമലിനീകരണം ഗുരുതരമാണ്. ദീപാവലിക്ക് നിയന്ത്രണം മറികടന്ന് പടക്കം പൊട്ടിക്കുകയാണെകിൽ വായുമലിനീകരണം ഇനിയും രൂക്ഷമാകും.

TAGS :

Next Story