Quantcast

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില ഗുരുതരം

ഗാന്ധിചൗക്ക് പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ ആയ ഗോപാൽ ദാസ് ആണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം.

MediaOne Logo

Web Desk

  • Published:

    29 Jan 2023 1:33 PM IST

Naba Kishor Das, Odisha Minister, Odisha Health Minister
X

നബാ ദാസ് 

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബാ കിഷോർ ദാസിന് വെടിയേറ്റു. പൊലീസ് യൂണിഫോമിലെത്തിയ വ്യക്തിയാണ് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.

ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്.

ഗാന്ധിചൗക്ക് പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ ആയ ഗോപാൽ ദാസ് ആണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story