Quantcast

ഒളിവിലായിരുന്ന ബലാത്സംഗക്കേസ് പ്രതി വാക്സിനെടുക്കാനെത്തിയപ്പോള്‍ പിടിയിലായി

20 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 2019 മാര്‍ച്ച് മുതല്‍ അരുണ്‍ പോധയെ പൊലീസ് തിരയുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-06-27 16:18:17.0

Published:

27 Jun 2021 4:02 PM GMT

ഒളിവിലായിരുന്ന ബലാത്സംഗക്കേസ് പ്രതി വാക്സിനെടുക്കാനെത്തിയപ്പോള്‍ പിടിയിലായി
X

ബലാത്സംഗക്കേസില്‍ രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് പിടിയിലായി. പടിഞ്ഞാറന്‍ ഒഡീഷയിലെ ബോലാംഗിര്‍ ജില്ലയില്‍ നിന്നുള്ള 24 കാരന്‍ അരുണ്‍ പോധയാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയപ്പോള്‍ പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം പട്‌നഗര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്‍ററില്‍ വാക്‌സിന്‍ സ്വീകരിക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 20 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് അരുണ്‍ പോധ. 2019 മാര്‍ച്ച് മുതല്‍ ഇയാളെ പൊലീസ് തിരയുന്നുണ്ട്. എന്നാല്‍, തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം. അതിനാല്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അരുണ്‍ വീട്ടിയെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍, വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയേക്കുമെന്ന വിവരം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസ് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുകയായിരുന്നെന്ന് പട്‌നഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ജ്യോതിര്‍മയ് ഭുക്ത പറഞ്ഞു. വാക്‌സിന്‍ എടുത്ത ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

TAGS :

Next Story