Quantcast

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ ഉപവകഭേദം; ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച രണ്ട് പേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    29 May 2022 7:59 AM IST

മഹാരാഷ്ട്രയിലും ഒമിക്രോണ്‍ ഉപവകഭേദം; ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണിന്‍‌റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പുനെയിലാണ് ഏഴ് പേർ രോഗബാധിതരായത്. ബി.ജെ മെഡിക്കൽ കോളജിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റ ബി.എ.4, ബി.എ.5 വകഭേദങ്ങൾ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച രണ്ട് പേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒമിക്രോണിന്‍റെ ഉപവകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷിയുള്ളവയാണ്.

TAGS :

Next Story