Quantcast

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജവാൻ ഉൾപ്പെടെ നാല് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    8 Sept 2025 11:15 AM IST

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
X

ജമ്മു കശ്മീർ: ജമ്മു കാശ്മീരിലെ കുൽഗാം മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജവാൻ ഉൾപ്പെടെ നാല് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലും അഞ്ച് സംസ്ഥാനങ്ങളും എന്‍ഐഎ പരിശോധന തുടരുകയാണ്. ഭീകരവാദവും ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. അതിനിടെ ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരൻ പിടിയിലായി. ആർഎസ് പുര സെക്ടറിൽ നിന്നാണ് ഇയാളെ BSF പിടികൂടിയത്.



TAGS :

Next Story