Quantcast

പാർട്ടി പരിപാടിക്കിടെ ബി.ജെ.പി വനിതാ നേതാക്കൾ തമ്മിൽ തല്ല്; വൈറലായി വീഡിയോ

വനിതാ നേതാവായ പ്രജ്ഞ പാട്ടീൽ മറ്റൊരു നേതാവായ അമ്രപാലി സാൽവെയെയാണ് തല്ലിയത്

MediaOne Logo

Web Desk

  • Published:

    9 Feb 2023 1:56 PM IST

BJP ,woman BJP leader slaps ,Maharashtra
X

മുംബൈ: മഹാരാഷ്ട്രയിലെ നലസോപാരയിൽ ബി.ജെ.പി പരിപാടിക്കിടെ വനിതാനേതാക്കൾ തമ്മിൽ തല്ല്. നാലസോപാരയിൽ പ്രവർത്തകർക്കായി ബി.ജെ.പി നടത്തിയ ചടങ്ങിനിടെയായിരുന്നു സംഭവം. വനിതാ നേതാവായ പ്രജ്ഞ പാട്ടീൽ മറ്റൊരു വനിതാനേതാവായ അമ്രപാലി സാൽവെയെയാണ് തല്ലിയത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. പാർട്ടിപരിപാടിക്ക് ശേഷമാണ് പ്രജ്ഞാ പാട്ടീൽ മഹിളാ മോർച്ച സെക്രട്ടറി അമ്രപാലി സാൽവെയുടെ അടുത്തേക്ക് പോയി മറ്റ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ അടിച്ചത്.

പ്രജ്ഞാ പാട്ടീൽ അമ്രപാലി സാൽവെയുടെ അടുത്തേക്ക് നടന്നുപോകുന്നതും തല്ലുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രജ്ഞാ പാട്ടീലും അമ്രപാലി സാൽവെയും തമ്മിലുള്ള തർക്കത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല.ഇത് സംബന്ധിച്ച് വനിതാ സംസ്ഥാന സെക്രട്ടറി അമ്രപാലി സാൽവെ വനിതാ സംസ്ഥാന പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story