ഓപ്പറേഷന്‍ ഷീല്‍ഡ്; പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ
ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം വൈകിട്ട് അഞ്ചിനാണ് മോക് ഡ്രിൽ

ന്യൂഡൽഹി: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ചുമണിക്കാണ് മോക് ഡ്രില്‍.
ജമ്മുകശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും ഭാഗമാകും. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും മോക് ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുടെ കൊളംബിയയിലെ പര്യടനം പുരോഗമിക്കുന്നു. ജോണ്‍ ബ്രിട്ടാസ് എം.പി അടങ്ങുന്ന സംഘത്തിന്റെ ഇൻന്തോനേഷ്യയിലെ സന്ദർശനം ഇന്ന് പൂർത്തിയാകും. ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ലാഥ്വിയയിൽ പര്യടനം തുടരുകയാണ്. രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ഡെന്മാർക്കിൽ പര്യടനം തുടരുകയാണ്.
Adjust Story Font
16

