Quantcast

ഓപ്പറേഷന്‍ സിന്ദൂര്‍: ലോക്‌സഭയിലെ ചര്‍ച്ച ഇന്നും തുടരും

രാജ്യസഭയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 July 2025 6:40 AM IST

ഓപ്പറേഷന്‍ സിന്ദൂര്‍: ലോക്‌സഭയിലെ ചര്‍ച്ച ഇന്നും തുടരും
X

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ഇന്നും തുടരും. രാജ്യസഭയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച ആരംഭിക്കുന്നത്. 22 മിനിറ്റ് കൊണ്ട് പാകിസ്താന്‍ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതായി ചര്‍ച്ചയ്ക്ക് തുടക്കമിട്ട പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങള്‍ക്കിടയിലെ വെടിനിര്‍ത്തല്‍ തീരുമാനം മോദിക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ട് പ്രഖ്യാപിച്ചു എന്നായിരുന്നു ഉവൈസിയുടെ ചോദ്യം.

പാകിസ്താന്റെ നഷ്ടത്തെ കുറിച്ച് ചോദിക്കാത്തത് എന്താണെന്നായിരുന്നു രാജ്നാഥ് സിംഗ് ആരാഞ്ഞത്. നൂറ് ദിവസം കഴിഞ്ഞിട്ടും പഹല്‍ഗാം പ്രതികളെ പിടികൂടാത്തതിനെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ഏറ്റവും അവസാനം സംസാരിക്കും. .

TAGS :

Next Story